പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞിന് പേരിടാനായി പോയ യാത്ര അവസാനിച്ചത് മരണത്തില്‍

മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ കാറും സ്‌കോര്‍പിയോയും കൂട്ടിയിടച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. എതിരെ വന്ന സ്‌കോര്‍പിയോയിലെ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നു വെന്നും അതാണ് അപകടത്തിന് കാരണമായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമരാവതിയില്‍ എഞ്ചിനീയറായിരുന്ന അജയിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അജയിയുടെ ഭാര്യ മൃണാളിനി അജയ് (38),ആശാലത പോപല്ഡഗോട്ട് (65), ദുര്‍ഗ സാഗര്‍ ഗൈറ്റ്(7) ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഛത്രപതി സംബാജി നഗര്‍ സിറ്റിക്ക് സമീപമുള്ള ലിംബെജല്‍ഗാവ് ടോള്‍ ബൂത്തിന് സമീപമാണ് അപകടം നടന്നത്. മദ്യപിച്ച് അമിത വേഗത്തില്‍ വന്ന സ്‌കോര്‍പിയോ ഡിവൈഡര്‍ കടന്ന് അജയിയുടെ കുടുംബം സഞ്ചരിച്ച ക്വിഡ് കാറില്‍ ഇടിക്കുകയായിരുന്നു.

അജയിയ്ക്കും ഭാര്യയ്ക്കും പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുട്ടി ജനിക്കുന്നത്. കുട്ടിയുടെ പേരിടല്‍ കര്‍മം കഴിഞ്ഞ് തിരികെ പൂനൈയിലേയ്ക്ക് വരുമ്പോഴാണ് അപകടം നടന്നത്. ക്വിഡ് കാര്‍ ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. രണ്ട് യുവാക്കളാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments