മലയാള സിനിമയില്‍ വന്‍ തീപ്പൊരിയായിരിക്കുകയാണ് ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ. സിനിമ കണ്ടിറങ്ങിയ ഓരോരുത്തര്‍ക്കും സിനിമയുടെ ത്രിഡി മികവും ടൊവിനോയുടെ പകര്‍ന്നാട്ടവും നടനെന്ന നിലയില്‍ പാന്‍ ഇന്ത്യ ലെവലില്‍ എത്തി നില്‍ക്കുന്ന അഭിനയവും മെയ് വഴക്കവും ഒക്കെ ടൊവിനോയുടെ വണ്‍മാന്‍ ഷോ ആണിതെന്ന് നിസംശയം പറയാം.
മുപ്പത് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച എആര്‍എം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിച്ചിരിക്കു കയാണ്. ത്രിഡി ഇഫക്റ്റ് വെറും വാക്കല്ലെന്നും സിനിമയില്‍ ത്രിഡിയുടെ ദൃശ്യമികവ് സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കാണാനാകുമെന്നും സിനിമ ത്രില്ലടിപ്പിക്കുകയല്ലാതെ ബോറടിപ്പിക്കുകയില്ലായെന്നും സിനിമ കണ്ടിറിങ്ങുന്ന ഓരോത്തര്‍ക്കും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതെന്നും പറയാം.
ടൊവിനോയുടെ ശക്തമായ മൂന്ന് കഥാപാത്രങ്ങളാണ് കുഞ്ഞിക്കേളുവും മണിയനും അജയനും. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങ ളിലായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് സിനിമയുടെ ട്രെയിലറിന് തന്നെ വന്‍ സ്വീകരണം തന്നെ ആയിരുന്നു. ചിത്രം ഫാന്റസി കഥയായതിനാല്‍ തന്നെ ചിത്രത്തിന്റെ ക്വാളിറ്റി വളരെ മനോഹരമാക്കി തന്നെ സംവിദായകന്‍ ചെയ്തിട്ടുണ്ട്.
ടൊവി നോയുടെ കരിയര്‍ ഗ്രാഫ് വന്‍ തോതില്‍ തന്നെ ഈ സിനിമ ഉയര്‍ത്തിയിരിക്കുകയാണ്. ചിത്രത്തിലെ അജയനും മണിയനും കുഞ്ഞിക്കേളുവും ഒന്നിനൊന്നിന് മികച്ചതാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ നവാഗതൻ ആണെങ്കിലും ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ ഇരിപ്പുറപ്പിക്കാന്‍ ജിതിന്‍ ലാലിന് കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പില്‍ തന്നെ പറയാം.
സിനിമയില്‍ മൂന്നിലും ഓരോ വ്യത്യസ്ത തരത്തില്‍ ക്യാരക്ടര്‍ മാത്രമല്ല, തന്റെ ശരീരഭാഷയും മാറ്റി മൂന്നും ഒന്നിനൊന്നിന് മികച്ചതെന്ന് പറയാവുന്ന തരത്തില്‍ ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.
ടൊവിനോയെന്ന് നടനെ പൂര്‍ണ്ണമായ തോതില്‍ ഉപയോഗിക്കാന്‍ സംവിധായകനും തന്റെ നൂറ് ശതമാനവും നല്‍കാന്‍ ടൊവിനോയ്ക്കും കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ മികച്ചത് മണിയന്‍ തന്നെയാണ്. മണിയന്‍ ഒരു മോഷ്ടവെന്നതിലുപരി ജാതീയതയെ ചോദ്യം ചെയ്യുകയും അക്രങ്ങളെ തെല്ലും ഭയക്കാതെ നേരിടുകയും ചെയ്യുന്നതാണ് കഥ.
മണിയനാണ് ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നതും. കുഞ്ഞിക്കേളു വീര പുരുഷനാണ്, അഭ്യാസിയും. എന്നാല്‍ മകന്‍ മണിയന്‍ അഭ്യാസിക്കുപരി ആരും ഭയക്കുന്ന കള്ളനുമാണ്. പിതാക്കരുടെ മോഷണ പരമ്പരയുടെ ചീത്തപേര് പേറി ജീവിക്കാന്‍ വിധിക്കപ്പെട്ട അജയന്‍ വെറും ഒരു സാധുവും. ജാതീയതയ്ക്കതീതമായി അജയന്‍ ചേര്‍ത്ത് പിടിക്കുന്ന തന്റെ പ്രണയിനിയും അവരുടെ മനോഹരമായ പ്രണയവും ചിത്രത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു.
ഒരിക്കല്‍ ഉല്‍ക്കാ പതനത്തില്‍ നിന്ന് ലഭിച്ച സവിശേഷമായ വസ്തുക്കൾ കൊണ്ട് പഞ്ചഭൂതങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു വിഗ്രഹം ഉണ്ടാക്കുകയാണ് ഒരു രാജാവ്. ഒരവസരത്തില്‍ രാജാവിന് പോരാളിയായ കുഞ്ഞികേളുവിന് ആ വിഗ്രഹം കൈമാറേണ്ടി വരുന്നു. അത് അദ്ദേഹം തന്റെ ഗ്രാമമായ ഹരിപുരത്തെ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നു.
വിഗ്രഹം എത്തുന്നതോടെ ചിയോതികാവ് എന്ന പേരില്‍ ആ സ്ഥലം അറിയപ്പെടുന്നു. ആ നാട്ടില്‍ ഐശ്വര്യമായ ആ വിളക്ക് വിഗ്രഹം മണിയന്‍ മോഷ്ടിക്കുന്നു. എന്നാല്‍ കാലങ്ങള്‍ക്കു ശേഷവും ആ നാട്ടിലെ എല്ലാ മോഷണത്തിലും പ്രതിയായി പോലീസ് നിഷ്‌കളങ്കനായ അജയനെ തേടിയെത്തുന്നു. അജയന്‍ ഒരു ഇലക്ട്രീഷ്യനാണ്, കൂടാതെ താഴ്ന്ന ജാതിക്കാരനും.
നാട്ടിലാര്‍ക്കും അജയനെ ഇഷ്ടമല്ലെങ്കിലും ഉയര്‍ന്ന ജാതിയില്‍ പെട്ട ലക്ഷമിക്ക് (കൃതി ഷെട്ടി)അജയനെ വലിയ ഇഷ്ടമാണ്. ചിത്രത്തില്‍ മണിയന്‍രെ ഭാര്യയായി എത്തുന്ന മാണിക്യമെന്ന സുരഭി ലക്ഷ്മിയുടെ അഭിനയം വളരെ മികച്ചതാണ്. ബേസില്‍ ജോസഫ്, അജു വര്‍ഗീസ് ഐശ്വര്യ രാജേഷ്, രോഹിണി, ഹരീഷ് ഉത്തമന്‍, മധുപാല്‍ തുടങ്ങിവരുമുണ്ട്.
തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരുടെ എഴുത്ത് എടുത്ത് പറയേണ്ടതാണ്. അതിന്‍രെ മൂല്യം ചോര്‍ന്നു പോകാതെ തന്നെ അതില്‍ നിന്ന് മികച്ച് നില്‍ക്കുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത. വിഷ്യല്‍ എഫക്റ്റും ശബ്ദങ്ങളുമെല്ലാം സിനിമയെ ഏറെ മികച്ചതാക്കി മാറ്റിയിരിക്കുന്ന. മിന്നല്‍ മുരളിക്ക് ശേഷം വീണ്ടും പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാറായി വീണ്ടും ടൊവിനോ മാറിയിരിക്കുകയാണെന്ന് തന്നെ പറയാം.