ലോകത്തിലെ “ഏറ്റവും ഭീകരനായ ബോഡി ബിൽഡർ” അന്തരിച്ചു

The world's

ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരിപ്പിച്ച ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. ലോകത്തിലെ “ഏറ്റവും ഭീകരനായ ബോഡി ബിൽഡർ” എന്ന് അറിയപ്പെടുന്ന ഇല്ലിയ യെഫിംചിക്കാണ് മരിച്ചത്. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 6 നാണ് ഇല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം സെപ്റ്റംബർ 11 നാണ് അന്തരിച്ചത്.

ബെലാറസ് സ്വദേശിയായ ഇല്ലിയയ്‌ക്ക് 6-അടി ഉയരുവും 155 കിലോ ഭാരവുമുണ്ട്. ബോഡി ബിൽഡർമാരുടെ ഇടയിൽ “ദി മ്യൂട്ടൻ്റ്” എന്നാണ് ഇല്ലിയെയെ വിളിക്കുന്നത്. ഒരു ദിവസം 16,500 കലോറി വരെ ഭക്ഷണം കഴിച്ചിരുന്ന ഇല്ലിയ കഠിനമായ വ്യായമങ്ങളിലൂടെ 25 ഇഞ്ച് ബൈസെപ്സ് നിലനിർത്തി. ദിവസവും രണ്ടര കിലോ മാസവും 100 ലധികം സുഷി മീൻ കഷണങ്ങളും ഇല്ലിയ കഴിച്ചിരുന്നു.

ശാരീരിക ക്ഷമതയിലും ഘടനയിലും മുമ്പിലായിരിന്നെങ്കിലും ഇല്ലിയ ഒരിക്കലും പ്രൊഫഷണൽ ബോഡി ബിൽഡിംഗ് പങ്കെടുക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയാണ് ഇല്ലിയയെ പ്രശസ്തനാക്കിയത്. തൻ്റെ പരിശീലനവും ഭക്ഷണക്രമവും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കോടിക്കണക്കിന് ഫോളോവേഴ്സാണ് ഇല്ലിയയ്‌ക്കുള്ളത്.

ബ്രിട്ടീഷ് ബോഡി ബിൽഡർ നീൽ ക്യൂറി (34), ബ്രസീലിയനായ അൻ്റോണിയോ സൗസ (26) എന്നിവരുടെ മരണത്തിന് പിന്നാലെയാണ് മറ്റൊരു യുവ ബോഡിബിൽഡറുടെ വിയോ​ഗം. ബോഡി ബിൽഡർമാർക്കിടയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. അനാബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകം. സ്റ്റിറോയിഡുകളുടെ അമിതവുമായ ഉപയോഗം ഗുരുതരമായ ഹൃദയരോ​ഗങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments