ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബർ 18 ന് നടക്കും. ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും സംഭവിക്കുക. സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 2024 ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് 25 നാണ് സംഭവിച്ചത്. ഇതും ഭാഗിക ചന്ദ്രഗ്രഹണമായിരുന്നു. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രൻ ഭൂമിയുടെ നിഴലിൻ്റെ പുറം ഭാഗത്തിലൂടെ കടന്നുപോകുന്നു. ഭൂമിയുടെ നിഴലിൻ്റെ പുറം ഭാഗം, സൂര്യൻ്റെ ഒരു ഭാഗം മൂടുന്നതായാണ് കാണപ്പെടുക.
തെളിഞ്ഞ കാലാവസ്ഥയും സമയവും അനുസരിച്ച് ചന്ദ്രഗ്രഹണം സാധാരണയായി എല്ലായിടത്തും ദൃശ്യമാകും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. യൂറോപ്പ്, അമേരിക്ക (വടക്ക്, തെക്ക്), ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ഈ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കുക. ചന്ദ്രഗ്രഹണം രാവിലെ 06:12 ന് ആരംഭിച്ച് 10:17 ന് അവസാനിക്കും.
എന്താണ് ചന്ദ്രഗ്രഹണം
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതാണ് ഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നതാണ് ചന്ദ്രഗ്രഹണം. പൂർണചന്ദ്ര ദിനത്തിലാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക. പൗർണമി ദിവസം ഭൂമി ഇടയിലും സൂര്യൻ, ചന്ദ്രൻ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേർരേഖയിൽ വരുന്നു. ഈ അവസരത്തിൽ ചന്ദ്രനിൽ പതിയ്‌ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. എന്നാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം സംഭവിക്കില്ല. കാരണം. ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർരേഖയിൽ വന്നാൽ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.