പ്രായപൂർത്തിയാകാത്ത കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തോടം തീക്കടി വനവാസി ന​ഗറിലാണ് സംഭവം. ശ്യാംജിത്ത് (17),​ ഗോപിക (15) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരുടെയും മൃത​ദേഹം കണ്ടെത്തിയത്. ഇരുവരും ഒരു കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുള്ളതായാണ് നി​ഗമനം. കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments