ആരാണ് ഈ തൊട്ടുകൂടായ്മ കൽപ്പിക്കുന്നത് ‘കൂടിക്കാഴ്ച’ രാഷ്ട്രീയ ആയുധമാക്കുന്നവരോട് സുരേഷ് ഗോപി

suresh gopi

കോഴിക്കോട്: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് രാഷ്‌ട്രീയ ആയുധമാക്കുന്നവർ‌ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കോഴിക്കോട് നടന്ന പിപി മുകുന്ദൻ അനുസ്മരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മറുപടി നൽകിയത്. രാഷ്‌ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും കുറ്റം പറയുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇപ്പോൾ പോസ്റ്റ്മോർട്ടം നടത്തുന്നവർ യോ​ഗ്യരാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

“ഈ സന്ദർശനത്തെ, കൂടിക്കാഴ്ചയെ, വിമർശിക്കാൻ അർഹതയുള്ള ഒരാളെങ്കിലും ഈ കേരളത്തിലുണ്ടോ? ആരാണ് ഈ രാഷ്‌ട്രീയ വൈരുദ്ധ്യം കൽപ്പിക്കുന്നത്? ജനാധിപത്യം എല്ലാ രാഷ്‌ട്രീയക്കാർക്കുമുള്ളതാണ്. തൊട്ടുകൂടായ്മ കൽപ്പിക്കുന്നവരും ക്രിമിനലുകളാണ്. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ അർഹതയുള്ള ആരും തന്നെ മറുപക്ഷത്തില്ല. ഈ സംഭവവികാസങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരും യോ​ഗ്യരാണോ? കൈനീട്ടി പിടിച്ച് ശുദ്ധമാണെന്ന് ഞാൻ പറയില്ല, പകരം ഹൃദയം തൊട്ടുപറയും, അത് ശുദ്ധമാണ്” സുരേഷ് ​ഗോപി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments