ബുധനാഴ്ച കേരള സർവകലാശാലയിൽ നടന്ന സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് 300-ലധികം എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
കണ്ടാലറിയാവുന്ന 300 ലധികം പേര്‍ക്കെതിരെയാണ് കന്റോണ്‍മന്റ് പൊലീസ് കേസെടുത്തത്. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നു. സെനറ്റ് ഹാളിൽ ഇരു സംഘടനകളുടെ പ്രവർത്തകർ തമ്മിലുണ്ടായ വാദവിവാദങ്ങൾ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് മാറി. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ചതോടെയാണ് വന്‍ സംഘര്‍ഷമുണ്ടായത്. സംഭവസ്ഥലത്ത് വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അക്രമം തടയാൻ സാധിച്ചില്ല.