പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ

ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികളെ മറി കടന്നാണ് തകർപ്പൻ റീചാർജ് പ്ലാനുമായി രംഗത്ത് വന്നിരിക്കുന്നത്.

bsnl plans

ന്യൂഡൽഹി : പുതിയ റീച്ചാർജ് പ്ലാനുമായി വീണ്ടും എത്തിയിരിക്കുന്നു പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികളെ മറി കടന്നാണ് തകർപ്പൻ റീചാർജ് പ്ലാനുമായി രംഗത്ത് വന്നിരിക്കുന്നത്.

485 രൂപയുടെ റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ ഒരിക്കിയിരിക്കുന്നത്. 82 ദിവസത്തെ വാലിഡിറ്റിയിലാണ് ഓഫർ ഒരുക്കിയിരിക്കുന്നത്. ഉയർന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഈ റീച്ചാർജ് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. 1.5 ജിബി ഡാറ്റ ഇതിൽ ഉപയോഗിക്കാം. കൂടാതെ രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെ കോൾ വിളിക്കാം. 100 വീതം സൗജന്യ എസ്എംഎസും 485 രൂപയുടെ റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ഇതിന് മുൻപ് ഒരുക്കിയിരുന്നു. സാമ്പത്തിക മെച്ചമുള്ള നിരവധി റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം മറ്റ് കമ്പനികൾ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരിപ്പിക്കുകയാണ്.

ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം 4ജി നെറ്റ്വർക്ക് വ്യാപിക്കുകയാണ്. എന്നാൽ ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തണമെങ്കിൽ 2025 പകുതിവരെ കാത്തിരിക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments