ഞെട്ടിക്കാൻ “ARM” ! മോഹൻലാലിന് പുറമെ രണ്ട് മെഗാ സ്റ്റാറും

ഇത്തവണത്തെ ഓണം റിലീസുകളില്‍ എല്ലാവരും ആവേശ ഭരിതമായി കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്‍റെ രണ്ടാം മോഷണം അഥവാ എആര്‍എം. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. അതേസമയം, റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു സര്‍പ്രൈസ് എലമെന്‍റ് ടൊവിനോ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ താരരാജാവ് മോഹൻലാലും ഉണ്ടെന്നതായിരുന്നു അത്.

കോസ്മിക് ക്രിയേറ്റര്‍ എന്ന ശബ്ദ സാന്നിധ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തിൽ എത്തുന്നത്. മോഹന്‍ലാലിന്‍റെ ശബ്ദം ചിത്രത്തിന് മറ്റൊരു തലം പ്രദാനം ചെയ്തുവെന്നും ഒപ്പം ഈ യാത്രയില്‍ പങ്കുചേര്‍ന്നതിന് മോഹന്‍ലാലിനോടുള്ള നന്ദിയും ടൊവിനോ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നത് മോഹന്‍ലാല്‍ മാത്രമല്ല, മറിച്ച് മറ്റ് രണ്ട് സൂപ്പര്‍ താരങ്ങളും കൂടിയാണ്. ചിയാന്‍ വിക്രവും ശിവ രാജ്‍കുമാറുമാണ് അതത് ഭാഷാ പതിപ്പുകളില്‍ കോസ്മിക് ക്രിയേറ്ററുടെ റോളില്‍ അതായത് ശബ്ദ സാന്നിധ്യമായി എത്തുക. ഇക്കാര്യവും ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

അതേസമയം, അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം, ബോക്‌സ് ഓഫീസിൽ, ആസിഫ് അലിയെ നായകനാക്കിയ കിഷ്‌കിന്ധ കാണ്ഡം എന്ന ത്രില്ലറുമായാണ് ചിത്രം ഏറ്റുമുട്ടുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments