ന്യു ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് വ്യവസായി മാപ്പ് പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ മാപ്പപേക്ഷയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. വ്യവാസികളുടെ യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വിമർശിച്ച കോയമ്പത്തൂരിലെ പ്രമുഖ റെസ്റ്റോറൻറ്റ് ചെയിനായ അന്നപൂർണയുടെ ഉടമ ശ്രീനിവാസൻ മാപ്പ് പറയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലാണ് അണ്ണാമലൈ മാപ്പപേക്ഷയുമായി രംഗത്ത് എത്തിയത്. തമിഴ് നാട്ടിലെ വ്യവസായികളുടെ എതിർപ്പ് കടുത്തതോടെയാണ് സംസ്ഥാന അധ്യക്ഷൻ മാപ്പ് പറഞ്ഞത്. ഫേസ്ബുക്കിൽ അദ്ദേഹം ക്ഷമ ചോദിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. ദയവായി ഈ വിഷയം വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വ്യവസായി അന്നപൂർണ ശ്രീനിവാസനെ അണ്ണാമലൈ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞു. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അണ്ണാമലൈ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ അണ്ണാമലൈയെ പിന്തുണച്ച വ്യവസായി കൂടിയാണ് ശ്രീനിവാസൻ.
ഭക്ഷണ ശാലകളിൽ ജിഎസ്റ്റി അപ്രായോഗികമാണ് എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ധനമന്ത്രി നിർമല സീതാരാമനുമെതിരെ വിമര്‍ശിച്ചതിനം ഉന്നയിച്ചതിലാണ് വ്യവസായിയായ അന്നപൂർണ ശ്രീനിവാസൻ ധനമന്ത്രിയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞത്. ശ്രീനിവാസൻ എഴുന്നേറ്റ് നിന്ന് കൈകൂപ്പി മാപ്പ് പറയുന്ന ദൃശ്യങ്ങൾ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് വലിയ വിമശനങ്ങളാണ് സർക്കാരിനും നിർമല സീതാരാമനും എതിരെ ഉയർന്നത്.
ജിഎസ്ടി നിരക്കിലെ അപ്രായോഗികതയെ ശ്രീനിവാസൻ വിമർശിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. മന്ത്രിയെ വേദിയിൽ ഇരുത്തിയായിരുന്നു ശ്രീനിവാസൻറ്റെ വിമർശനം.
അതേസമയം സത്യം പറഞ്ഞ വ്യവസായിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചു എന്ന് കോൺഗ്രസ് വിമർശിച്ചു. ധനമന്ത്രിയുടെ ഏകാധിപത്യ നിലപാട് വ്യക്തമായെന്നും വിമർശനം ഉയർന്നു. വ്യവസായികളുടെ പ്രശ്നം പറയാനല്ലെങ്കിൽ മന്ത്രി എന്തിനാണ് യോഗം വിളിച്ചത് എന്ന ചോദ്യവും കോൺഗ്രസ് ഉയര്‍ത്തി. വിമർശനത്തോടുള്ള അസഹിഷ്ണുത തെളിഞ്ഞെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ചെറുകിട വ്യവസായി നേരിടുന്ന പ്രയാസം അറിയിച്ചാൽ അഹങ്കാരത്തോടെ പ്രതികരിക്കുമെന്നും. വഴിവിട്ട ആവശ്യങ്ങൾ ഉന്നയിക്കുന്ന വമ്പന്മാർക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ബിജെപി സർക്കാർ എന്നും രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.
ആര് എന്ത് പറഞ്ഞാലും താൻ അത് കണക്കാക്കില്ല എന്നായിരുന്നു വിമർശനങ്ങളെ തുടർന്ന് നിർമല സീതാരാമൻ പറഞ്ഞത്. സാധാരണക്കാരെ ബാധിക്കാത്ത തരത്തിൽ നികുതി ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അവർ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് നേരിടാതെ പിൻവാതിൽ മന്ത്രിയായ നിർമല സീതാരാമൻ ജനവിരുദ്ധ നയങ്ങൾ കൊണ്ട് നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട്. ബജറ്റിൽ ഷെയർ മാർക്കറ്റ് നികുതി വർധിപ്പിച്ച ചോദ്യത്തിന് ഇന്ത്യയിൽ ‘മിഡിൽ ക്ലാസ്സ് എന്ന് പറഞ്ഞ് നടക്കുന്നവർക്ക്’ വേണ്ടിയാണോ ഷെയർ മാർക്കറ്റും, ഓപ്ഷൻ ട്രേഡിങ്ങും എന്നായിരുന്നു അവരുടെ പ്രതികരണം.
അണ്ണാമലൈയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കാണാം: