CinemaNewsSocial Media

ചാവുന്നെങ്കില്‍ ചാവട്ടെയെന്ന് കരുതി ദിയയെ തല്ലി അഹാന ! ശേഷം സംഭവിച്ചത്….

നടൻ കൃഷ്ണ കുമാര്‍ സിനിമയിലുണ്ടെങ്കിലും മൂത്തമകള്‍ അഹാന കൃഷ്ണ അഭിനയത്തില്‍ ചുവടുറപ്പിച്ചതോടെയാണ് താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത്. മൂന്ന് അനിയത്തിമാരുടെ ചേച്ചി എന്ന നിലയില്‍ പക്വതയുള്ള ആളാണ് അഹാനയെന്ന് കൃഷ്ണ കുമാറും ഭാര്യ സിന്ധുവും ഒരുപോലെ പറയാറുണ്ട്. എന്നാല്‍ രണ്ടാമത്തെ മകളായ ഓസി എന്ന് വിളിക്കുന്ന ദിയയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജീവിക്കാറുള്ളത്. ഓസിയെ കുറിച്ച് സഹോദരിമാരുടെ അഭിപ്രായവും ഇത് തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഓസിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച വിഷയം.

അനിയത്തിയുടെ വിവാഹത്തിന് മുന്നില്‍ നിന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തത് അഹാനയായിരുന്നു. ശരിക്കും ഒരു ചേച്ചിയുടെ സ്‌നേഹവും വാത്സല്യവുമൊക്കെ അഹാനയുടെ പ്രവൃത്തികളില്‍ ഉണ്ടായിരുന്നുവെന്നാണ് ആളുകള്‍ പറയുന്നതും. എന്നാല്‍ ദിയയോട് ദേഷ്യവും വാശിയുമൊക്കെ ഉണ്ടായിരുന്നൊരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ഒരിക്കല്‍ അഹാന പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തിയ തുടക്കകാലത്ത് അഹാന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരിക്കല്‍ അനിയത്തിയായ ദിയയെ കൊല്ലണമെന്ന് വിചാരിച്ച് താന്‍ ചെയ്ത പ്രവൃത്തിയെ കുറിച്ചും ശേഷം സംഭവിച്ചതെന്താണെന്നുമാണ് അഹാന പറയുന്നത്. ദിയയുടെ വിവാഹത്തോട് അനുബന്ധിച്ച് ഈ അഭിമുഖം വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

അഹാന പറയുന്നതിങ്ങനെയാണ്… ഇതെന്റെ രണ്ടാമത്തെ അനിയത്തി ദിയ. ദിയയെ ഞങ്ങള്‍ ഓസി എന്നാണ് വിളിക്കുന്നത്. ഈ ലോകത്ത് ഞാനേറ്റവും കൂടുതല്‍ അടി ഉണ്ടാക്കിയിട്ടുള്ളത് ഓസിയുമായിട്ടാണ്. ഇവള്‍ ജനിച്ച് ഒരു ഏഴെട്ട് ദിവസം ആയപ്പോള്‍ ഈ പണ്ടാരം എങ്ങനെയെങ്കിലും ചാവുന്നെങ്കില്‍ ചാവട്ടെ എന്ന് കരുതി ഒരു പോപ്പി കുട എടുത്ത് തലയ്ക്കിട്ട് ഒരു അടി കൊടുത്തു. പക്ഷേ എന്റെ കഷ്ടക്കാലത്തിന് അവള്‍ക്കാന്നും പറ്റിയില്ല. പകരം അമ്മയുടെ കൈയ്യില്‍ നിന്നും ഒരു ഡസണ്‍ അടി എനിക്ക് കിട്ടി. അതിലുപരി ഒന്നും സംഭവിച്ചില്ലെന്നും അഹാന പറയുന്നു.

അതേസമയം, പരസ്പരം ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന നാല് സഹോദരിമാരാണ് അഹാനയുടേത്. ഈ പ്രായത്തിലും എല്ലാവരും ഒരുമിച്ചാണ് കിടന്നുറങ്ങുന്നതെന്നും അത്രത്തോളം സ്‌നേഹവും അടുപ്പവും തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും നടി പറഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരാള്‍ വിവാഹിതയായി മറ്റൊരു കുടുംബത്തിലേക്ക് പോയതിന്റെ വേദനയുണ്ടെന്ന് അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ താരപുത്രിമാര്‍ പറഞ്ഞിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തായ അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം കഴിച്ചത്. സഹോദരി അഹാന കരിയറിൽ ഫോക്കസ് ചെയ്യുന്നതിനാൽ ഉടനെ വിവാഹം കഴിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. ഇതാണ് ദിയ ചേച്ചിയേക്കാൾ മുൻപ് വിവാഹം കഴിക്കാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *