മലയാളം ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും ജനപ്രീതി നേടിയ കോമ്പിനേഷന്‍ ആയിരുന്നു പേര്‍ളിയുടെയും ശ്രീനീഷിന്റെയും. ഇരുവരും പുറത്തിറങ്ങിയതിനു ശേഷം വിവാഹിതരാവുകയും ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയും ചെയ്യുകയാണ്. അത്തരത്തിൽ ഇനിയൊരു ജോഡിയെ ബിഗ് ബോസിൽ കാണാനാകുമോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ബിഗ് ബോസ് സീസണ്‍ സിക്‌സിലെ അർജുനും ശ്രീതുവും.
ഷോയില്‍ നില്‍ക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നുമാണ് അർജുനും ശ്രീതുവും പറഞ്ഞത്. ഇപ്പോഴിതാ, ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇരുവരും ഒരുമിച്ചഭിനയിച്ച പരസ്യത്തിന്റെ behind the scenes ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശ്രീജുന്റെ പരസ്യത്തിന് വേണ്ടി അവർക്ക് മേക്കപ്പ് ചെയ്ത Meeramax ആണ് ഈ വീഡിയോ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അർജുനെയും ശ്രീതുവിനെയും മേക്കപ്പ് ചെയ്യുന്നതും ഷൂട്ടിനിടയിൽ സംഭവിച്ചതുമായ നിരവധി ശകലങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, വിഡിയോയിൽ അർജുന്റെയും ശ്രീതുവിന്റെയും നോട്ടത്തെയും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ബിഗ് ബോസ്സിനകത്തു ഉണ്ടായിരുന്നപ്പോൾ കണ്ണുകൾ കൊണ്ട് ഇരുവരും കഥകൾ പറഞ്ഞതുപോലെ എന്തൊക്കെ ഇപ്പോഴും പറയുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ ബിഗ് ബോസ്സിൽ ഇരുവരും തമ്മിലുണ്ടായിരുന്ന ക്യൂട്ട് fight ഇതിൽ കാണാം. എന്തായാലും വീഡിയോ ശ്രീജുൻ ആരാധകർ ആഘോഷിക്കുകയാണ്.
എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ് അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ അവർ പോലുമറിയാതെ അവരുടെ സൗഹൃദം വളരുകയും അത് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന അർജുനും ശ്രീതുവും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്. അതേസമയം, ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഇരുവരും ഒരുമിച്ചെത്തുന്ന വിഡിയോസിനായാണ്.