News

ആർഎസ്എസ് കൂടിക്കാഴ്ച വിവാദം; എൽഡിഎഫിൽ പ്രതിസന്ധിയില്ലെന്ന് എം വി ഗോവിന്ദൻ

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിൽ മുന്നണിയിൽ പ്രതിസന്ധി ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിക്കുമെന്നാണ് എംവി ​ഗോവിന്ദൻറ്റെ ഉറപ്പ്.

എന്നാൽ ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികളുടെ അഭിപ്രായം പാടെ അവഗണിച്ച് എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അന്വേഷണം കഴിഞ്ഞ് നടപടി വേണമെങ്കിൽ ആലോചിക്കാമെന്നായിരുന്നു മുഖ്യൻറ്റെ നിലപാട്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ, ആർജെഡി ഉൾപ്പെടയുള്ള പ്രധാന ഘടക കക്ഷികൾ പരസ്യ പ്രതികരണം നടത്തിയിരുന്നു.

അതേസമയം, പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് എഴുതി നൽകിയിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എഴുതി തന്നാൽ‌ അന്വേഷിക്കുമെന്നാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്. എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ അജിത് കുമാർ ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുകയാണ്.

അജിത് കുമാർ ആർഎസ്എസ് നേതാക്കളെ രഹസ്യമായി കണ്ടതിൻറ്റെ കാരണമാണ് പരിശോധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം നടപടി വേണമെങ്കിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *