നെപ്പോട്ടിസം കാരണം തന്നെ പല ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, നെപ്പോട്ടിസത്തെ പിന്തുണക്കുന്നുവെന്ന് നടി രാകുല്‍ പ്രീത് സിങ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ താൻ തന്റെ കുട്ടികളെ സഹായിക്കും എന്നും രാകുൽ പ്രീത് സിങ് കൂട്ടിച്ചേർത്തു.
ബോളിവുഡില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് സംസാരിക്കവെ, നടി പറഞ്ഞു, “അവസരങ്ങള്‍ നഷ്ടപ്പെട്ടത് തീര്‍ച്ചയായും കഷ്‌ടകരമായിരുന്നു, അതിന്റെ ഫലമായി നിങ്ങള്‍ക്ക് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കല്‍ ഫീല്‍ഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു.
‘എത്രയും പെട്ടെന്ന് നിങ്ങൾ ഇതിനെ മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ മുന്നേറ്റത്തിന് പ്രധാനം. നാളെ എന്റെ കുട്ടികള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, ഞാന്‍ തീര്‍ച്ചയായും അവരെ സഹായിക്കും. ഞാന്‍ നേരിട്ട അനുഭവങ്ങള്‍ അവർക്ക് നേരിടേണ്ടിവരാന്‍ ഞാന്‍ അനുവദിക്കില്ല. സ്റ്റാര്‍ കിഡ്‌സിന് എളുപ്പത്തില്‍ സിനിമയില്‍ അവസരം കിട്ടുന്നതും അവരുടെ മാതാപിതാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. അതിനാല്‍ നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാന്‍ ചിന്തിക്കുന്നില്ല.” ഇത് യഥാർത്ഥമായ ഒന്നാണ് അത്കൊണ്ട് തന്നെ അതിനെ കുറിച്ചോർത്തു ദുഃഖമില്ലെന്നും രാകുൽ പ്രീത് സിങ് വ്യക്തമാക്കി.