Kerala Government News

പിആർഡിയിലെ സ്ഥലംമാറ്റത്തിന് സ്റ്റേ

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ സ്ഥലംമാറ്റ ഉത്തരവിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. മലപ്പുറം, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരെ മാറ്റിയ ഡയറക്ടറുടെ ഉത്തരവ് ട്രൈബ്യൂണൽ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു.

മലപ്പുറം ജില്ല ഇൻഫർമേഷൻ ഓഫീസറെ വയനാട്ടിലേക്കും വയനാട്ടിലെ ഓഫീസറെ വകുപ്പ് ആസ്ഥാനത്തേക്കുമാണ് സ്ഥലംമാറ്റിയത്. മലപ്പുറത്ത് പകരം നിയമനം നടത്തിയതുമില്ല. ഉത്തരവിനെതിരെ രണ്ട് ഉദ്യോഗസ്ഥരും ട്രൈബ്യൂണലിനെ സമപീക്കുകയായിരുന്നു. പ്രഥമ ദൃഷ്ട്യാതന്നെ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയാണ് സ്റ്റേ. സർക്കാർ ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ 20017 മെയ് 25ലെ ഉത്തരവിന്റെ ലംഘനമാണ് നടത്തിയതെന്ന് ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ചൂണ്ടിക്കാട്ടി.

സ്ഥലംമാറ്റിയ രണ്ട് ഉദ്യോഗസ്ഥരും ഇപ്പോഴത്തെ തസ്തികയിൽ 3 വർഷം പിന്നിട്ടിരുന്നില്ല. വകുപ്പിലെ സ്ഥലംമാറ്റത്തെപ്പറ്റി ഉദ്യോഗസ്ഥർക്കിടയിൽ ഏറെ പരാതികളുണ്ട്. വകുപ്പ് ആസ്ഥാനത്ത് ഒരേ സീറ്റിൽ ആറും ഏഴും വർഷമായി തുടരുന്നവരുണ്ട്. ഏറെ നാളായി ഒരേ ജില്ലയിൽ തുടരുന്ന ഇൻഫർമേഷൻ ഓഫീസർമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ, ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ എന്നിവർ ജോലി ചെയ്യുന്നത് ഡെപ്യൂട്ടേഷൻ ഉത്തരവോ ജോലി ക്രമീകരണ ഉത്തരവോ ഇല്ലാതെയാണെന്ന് ആരോപണമുണ്ട്. വകുപ്പിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *