National

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. 90 അംഗ നിയമസഭയ്ക്കായി 85 സ്ഥാനാർത്ഥികളുടെ പട്ടിക കോൺ​ഗ്രസ് പുറത്തുവിട്ടു. ഇതിനകം 40 പേരുടെ പട്ടിക മുൻപേ പ്രഖ്യാപിച്ചിരുന്നു. പുതിയ പട്ടികയിൽ യൂത്ത് കോൺ​ഗ്രസ് നേതാക്കളായ സച്ചിൻ കുണ്ടു, രോഹിത് ന​ഗർ, പരിമൾ പാരി, സത്ബീർ ദുബ്ലേൻ, സർവ മിത്ര സംബോജ് എന്നിവരെ ഉൾപ്പെടുത്തി.

നേരത്തെ കോൺ​ഗ്രസിന്റെ രാജ്യസഭാ എംപി രൺദീപ് സുർജെവാലയുടെ മകൻ ആദിത്യയുടെ പേരും 40 പേർ‍ ഉൾപ്പെടുത്തിയ പട്ടികയിൽ ഉണ്ടായിരുന്നു. അതേസമയം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിന് മുമ്പേയായിരുന്നു പൽവാൽ സ്ഥാനാർത്ഥിയും മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ ബന്ധുവുമായ കരൺ ദലാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

അതേസമയം, ബിജെപിയും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനായി 21 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. ഗുസ്‌തി താരം വിനേഷ് ഫോഗെട്ടിനെതിരെ ജുലാനിൽ മത്സരിക്കാൻ യോഗേഷ് ബൈരാഗി മുന്നോട്ട് വന്നിട്ടുണ്ട്. രണ്ടാമത്തെ ഘട്ട പട്ടികയിൽ ചില സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കാനുള്ള തീരുമാനമാണ് ബിജെപി എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *