വിവാഹത്തിനായി കൊടുത്തയച്ച സ്വർണവുമായി സുഹൃത്തുക്കൾ കടന്നു

10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സുഹ‍‍ൃത്തുക്കൾ തട്ടിയെടുത്തത്.

cochin international airport

ബന്ധുവിന്റെ വിവാ​ഹത്തിനായി ​ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണവുമായി കടന്ന് സുഹൃത്തുക്കൾ. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സുഹ‍‍ൃത്തുക്കൾ തട്ടിയെടുത്തത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ ചതിച്ചത്. പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഗൾഫിൽ‌ നിന്നും മടങ്ങിയ സുബീഷിന്റെ കൈയ്യിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന് അത് കൈമാറാൻ നിർദ്ദേശം നൽകിയെങ്കിലും, സുബീഷ് റഷീദിന്റെ ബന്ധുവിന് സ്വർണം കൈമാറിയില്ല.

പിന്നീട് അബ്ദുൽ റഷീദ് സുബീഷിനെ വിളിച്ചെങ്കിലും ഫോൺ എടുക്കാതായതോടെ സംശയം പ്രകടമായി. ഒന്നിലധികം തവണ വിളിച്ചതിന് ശേഷം, സുബീഷ് സ്വർണം അമൽരാജിന്റെ കൈയിൽ ഏൽപ്പിച്ചതായും, അയാളുമായി ഫോണിൽ ബന്ധപ്പെടാൻ നിർദ്ദേശിച്ചതായും പറയുന്നു. എന്നാൽ അമൽരാജ് സ്വർണം നൽകാനാകില്ലെന്ന് വ്യക്തമാക്കിയതോടെ, റഷീദ് പൊലീസിൽ പരാതി നൽകി.

സുബീഷും അമൽരാജും സ്വർണം മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments