ധാക്ക: 16 അംഗ ടീമിനെയാണ് ബംഗ്ലാദേശ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി പ്രഖ്യാപിച്ചത്. നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ നയിക്കുന്ന ടീമില്‍ പാകിസ്ഥാനെതിരെ ഐതിഹാസിക ടെസ്റ്റ് പരമ്പര നേടിയ ടീമിലെ താരങ്ങളെല്ലാമുണ്ട്. സെപ്റ്റംബര്‍ 19നാണ് രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ചെന്നൈയില്‍ തുടങ്ങുക. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരില്‍ തുടങ്ങും. ടെസ്റ്റ് പരമ്പരക്കുശേഷം മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും ബംഗ്ലാദേശ് കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
പരിക്കുമൂലം പാകിസ്ഥാന്‍ പരമ്പരയില്‍ കളിക്കാതിരുന്ന ഓപ്പണര്‍ മെഹമ്മദുള്‍ ഹസന്‍ ജോയ് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പാകിസ്ഥാനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ഇടം കൈയന്‍ പേസര്‍ ഷൊറീഫുള്‍ ഇസ്ലാമിനെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കി. 26കാരനായ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജെയ്ക്കര്‍ അലി അനിക് ആണ് 16 അംഗ ടീമിലെ പുതുമുഖം. ബംഗ്ലാദേശിനായി 17 ടി20 മത്സരങ്ങളില്‍ ജെയ്കര്‍ അലി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പാകിസ്ഥാനെതിരെ നടന്ന രണ്ട് മത്സര പരമ്പര ബംഗ്ലാദേശ് 2-0ന് തൂത്തുവാരിയിരുന്നു. ഈ വിജയത്തില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട് ഇന്ത്യയിലും ചരിത്രനേട്ടം സ്വന്തമാക്കുകയാണ് ബംഗ്ലാദേശിന്‍റെ ലക്ഷ്യം