നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളെയും അറിയാത്ത പ്രേക്ഷകരില്ല. എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം രണ്ടു ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ വിവാഹ ദിവസം പോലും ആർക്കും അറിയില്ലായിരുന്നു. കാരണം, സെപ്റ്റംബറിൽ വിവാഹം നടക്കുമെന്ന സൂചന മാത്രമായിരുന്നു ദിയ നൽകിയിരുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കുമെന്നായിരുന്നു നേരത്തെ ദിയ അറിയിച്ചത്. അതുപോലെ തന്നെയാണ് ഓരോ ആഘോഷങ്ങളെ കുറിച്ചും ദിയ സംസാരിച്ചത്. ബ്രൈഡൽ ഷവർ ആഘോഷം ഇൻസ്റ്റഗ്രാമിൽ ദിയ ഉൾപ്പെടെ മൂന്ന് സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും പങ്കുവെച്ചിരുന്നു. പക്ഷേ ബാക്കി ആഘോഷങ്ങളെ കുറിച്ചുള്ള യാതൊരു വീഡിയോസും ഫോട്ടോസും പ്രത്യക്ഷപ്പെട്ടില്ല. വിവാഹത്തിനു ശേഷം സംഗീത് നൈറ്റ് ആഘോഷങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ ഹൽദി ചടങ്ങുകളുടെ വീഡിയോയും എത്തിയിരിക്കുകയാണ്.
ഹൽദി ആഘോഷം സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്ന് തന്നെപറയാം. ഓഫ് വൈറ്റ് നിറത്തിലുള്ള ലുക്കിലാണ് ദിയയും അശ്വിനുമുള്ളത്. ബാക്കി എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സംഗീതിൽ ഉണ്ടായിരുന്നതു പോലെ അച്ഛനും അമ്മയും സഹോദരിമാരുമെല്ലാം ഡാൻസും പാട്ടുമായി ഫുൾ വൈബിലാണ്.
ഹൽദി പൂർണമായും ഔട്ട്ഡോർ സെലിബ്രേഷനായിരുന്നു. ഉറയടി മുതൽ പല ഗെയിംസും ആഘോഷങ്ങൾക്കിടെ ഉണ്ടായിരുന്നു. “ഇന്ന് നടക്കാൻ പോകുന്നത് ഹൽദി” വീഡിയോ തുടങ്ങുമ്പോൾ ദിയയുടെ വാക്കുകളാണിത്. ആഘോഷങ്ങൾക്കെല്ലാം മുൻപന്തിയിൽ തന്നെ മൂന്ന് സഹോദരിമാരുമുണ്ട്. എല്ലാവരുടേയും മുഖത്തെ സന്തോഷം കാണുമ്പോൾ പ്രേക്ഷകർക്കും ആവേശം വരും. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
ദിയയുടെ ഈ ലുക്ക് കാണുമ്പോൾ ബോളിവുഡ് നടിയെ പോലുണ്ട് എന്നാണ് ഒരാൾ പറഞ്ഞത്. എന്തായാലും ദിയയുടെ മേക്കപ്പിനെ കുറിച്ചും ഔട്ട്ഫിറ്റിനെ കുറിച്ചും ഗംഭീര അഭിപ്രായമാണ് എല്ലാവർക്കും. ദിയയുടെ ഇതുവരെയുള്ള ആഘോഷങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഹൽദി ലുക്കാണെന്നാണ് എല്ലാവരും പറയുന്നത്. മുല്ലപ്പൂ ചൂടി ഒരു എലഗന്റ് ലുക്കിലാണ് ദിയ എത്തിയത്. ഒപ്പം ദിയയും അശ്വിനും മജന്ത നിറത്തിലുള്ള ഒരു ഷാൾ ധരിച്ചിട്ടുണ്ട്. കൂടാതെ ഹൽദി ആഘോഷങ്ങളെല്ലാം അതി ഗംഭീരമായിരുന്നു.
ഹൽദി ആഘോഷമായിരുന്നു ആദ്യം നടന്നത്. അതിനു ശേഷമാണ് മെഹന്ദിയും സംഗീതും നടക്കുന്നത്. സഹോദരിമാർ ഒരുക്കിയ ബ്രൈഡൽ ഷവറും മനോഹരമായിരുന്നു. അതേസമയം, ഓരോ ലുക്കിലും ദിയ എത്തിയപ്പോൾ വിവാഹ ലുക്കിൽ മാത്രം ദിയയെക്കാൾ അഹാന കൃഷ്ണ സ്കോർ ചെയ്തു എന്നായിരുന്നു എല്ലാവരും പറഞ്ഞത്. കാരണം അഹാന പക്കാ ഒരു കല്യാണപ്പെണ്ണിനെ പോലുണ്ടായിരുന്നു. അതുപോലെ മറ്റു രണ്ട് സഹോദരിമാരും കല്യാണ വേഷത്തിലെത്തിയ പോലുണ്ടായിരുന്നു.
സെപ്റ്റംബർ 5നു നടന്ന ദിയ കൃഷ്ണ – അശ്വിൻ ഗണേഷ് വിവാഹം ഏറെ സർപ്രൈസുകൾ നിറഞ്ഞ വിവാഹമായിരുന്നു. ഇപ്പോഴാണ് പല വിശേഷങ്ങളും പുറത്ത് വരുന്നത്. അതേസമയം, വിവാഹത്തിന്റെ 90% ചിലവും വഹിച്ചത് ദിയ തന്നെയാണ്. അതിനാൽ തന്നെ എല്ലാം ദിയയുടെ ഇഷ്ടത്തിനാണ് ചെയ്തതെന്ന് പിതാവ് കൃഷ്ണകുമാർ പറഞ്ഞിരുന്നു.