തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഭീമൻ കപ്പൽ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ കപ്പൽ തുറമുഖത്തിൻ്റെ ബർത്തിൽ എടുക്കുമെന്നാണ് വിവരം. ഇതോടെ പുതിയ ചരിത്രം ആയിരിക്കും വിഴിഞ്ഞം തുറമുഖത്ത് കുറിയ്ക്കപ്പെടുക.
ആദ്യമായിട്ടാണ് എംഎസ് സി ക്ലോഡ് ഗ്രാർഡെറ്റ് ഇന്ത്യയിൽ നങ്കൂരമിടുന്നത്. ഇതിന് സാക്ഷിയാകാൻ വിഴിഞ്ഞത്തിന് കഴിഞ്ഞു എന്നത് കേരളത്തെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. 399 മീറ്ററാണ് ഈ കപ്പലിൻ്റെ നീളം. 61.5 മീറ്റർ വീതിയുള്ള ഈ കപ്പലുകൾക്ക് 24,116 ടി ഇ യു കണ്ടെയ്‌നർ ശേഷിയുണ്ട്.
വിഴിഞ്ഞം തീരത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ ഭീമൻ കപ്പൽ നങ്കൂരമിടുന്നത്. ഇതുവരെ 366 മീറ്റർ നീളവും 51 മീറ്റർ നീളവുമുള്ള കപ്പലുകാളാണ് അടുത്തിട്ടുള്ളത്. 16.7 മീറ്ററാണ് ക്ലോഡ് ഗ്രാർഡെറ്റിൻ്റെ ആഴം. 600 മീറ്റർ പൂർത്തിയായ തുറമുഖ ബെർത്തിലാണ് കപ്പൽ അടുക്കുന്നത്. എംഎസ് സി അന്നയായിരുന്നു ഇന്ത്യൻ തീരങ്ങളിൽ എടുത്ത കപ്പലുകളിൽ ഏറ്റവും വലുത്.