തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്നത്തെ വർദ്ധനവോടെ ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയിലയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് വർധിച്ചത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.