അൻവറിൻറെ വിശ്വാസ്യത ചോദ്യം ചെയ്ത് എൽഡിഎഫ് കൺവീനർ

എല്ലാ ദിവസവും ഓരോ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചത്.

t p ramakrishnan ldf convener

തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പി വി അൻവർ ഉയർത്തുന്ന ആരോപണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് എൽഡിഎഫ് കൺവീനർ. എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളിലാണ് ടി.പി. രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചത്.

എല്ലാ ദിവസവും ഓരോ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചത്. അൻവർ എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ എഴുതി നൽകണമെന്നും രാമകൃഷ്ണൻ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.

അന്‍വറിന് പരാതിയുണ്ടെങ്കില്‍ രേഖാമൂലം കൊടുക്കട്ടെ. അന്‍വര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ശശിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അൻവർ ഇടതുമുന്നണിയുടെ ഭാഗമാണെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. എല്ലാ വിഷയങ്ങളും തുറന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമ കത്തിച്ച കേസിലും അൻവർ ഉയർത്തിയ ആരോപണം എൽഡിഎഫ് കൺവീനർ തള്ളി. ആശ്രമം കത്തിച്ച ആർഎസ്എസ് നേതാക്കളുടെ അല്ല സിപിഎം നേതാക്കളുടെ ഫോണ്‍ ആണ് പൊലീസ് പരിശോധിച്ചത് എന്ന ആരോപണം എന്ന് പറഞ്ഞപ്പോൾ അൻവർ അല്ലേ പറഞ്ഞത് എന്നും അൻവർ പറയുന്നിടത് ആണോ കേരളം എന്നുമായിരുന്നു എൽഡിഎഫ് കൺവീനർ നൽകിയ മറുപടി.

ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പ്രത്യേക താല്പര്യം എടുത്ത് എഡിജിപി അജിത് കുമാറിന് എതിരെയുള്ള നടപടി ഒഴിവാക്കുകയായിരുന്നു. വേണമെങ്കിൽ അന്വേഷണം കഴിഞ്ഞ് നടപടിയുടെ കാര്യം ആലോചിക്കാമെന്നാണ് യോഗത്തിൽ മുഖ്യൻ പറഞ്ഞത്. സിപിഐ, ആർജെഡി തുടങ്ങിയ പ്രധാന ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കാതെയാണ് മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിച്ച് നിർത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments