വിദ്യാർഥിക്ക് നേരെ അധ്യാപകർ ജാതി അധിക്ഷേപം നടത്തിയെന്ന പരാതി. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് പട്ടികജാതി വിദ്യാർത്ഥിയെ അധ്യാപിക അധിക്ഷേപിച്ചത്. നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം.
വിദ്യാർഥിയുടെ ഇരട്ട സഹോദരൻ ഈ സംഭവത്തിൽ പ്രതികരിച്ചു. ഇതിനെ തുടർന്ന് വിദ്യാർഥിയെ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു എന്ന കുറ്റം ഉന്നയിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുകയാണ്, പി.ടി.എ. ഉറപ്പുനൽകിയിട്ടും തിരിച്ചെടുത്തില്ലെന്ന് വിദ്യാർഥിയുടെ മാതാവ് പറയുന്നു. അതുപോലെ, ഒരു സമാനമായ ഛായയിൽ ഉള്ളവർ സ്കൂളിൽ പഠിക്കേണ്ടന്ന വിചിത്രവാദം പ്രിൻസിപ്പൽ
ഉന്നയിക്കുന്നുണ്ടെന്നും മാതാവ് ആരോപിച്ചു.
വിദ്യാർഥി ആദ്യദിവസം മുതൽ അധ്യാപികയുടെ ജാതി അധിക്ഷേപത്തിന് ഇരയായി. “നീ ക്വട്ടേഷന് വന്നതാണോ എന്നാണ് ആദ്യ ദിവസം തന്നെ അധ്യാപിക ചോദിച്ചത്. മറ്റൊരു അധ്യപിക ഒപ്പമുള്ള വിദ്യർത്ഥികളിൽ നിന്ന് മാറ്റി നിർത്തി. ഇതിന് ശേഷം പൊതുടാപ്പിൽ നിന്നു വെള്ളം കുടിക്കാൻ പോയപ്പോഴാണ് അധ്യാപിക ദേഷ്യപ്പെട്ടതായി വ്യക്തമാക്കിയത്. നീ വായയിൽ വെച്ച വെള്ളം ആരെങ്കിലും കുടിക്കുമോ, നിന്നെ കണ്ടാൽ തന്നെ അറപ്പ് തോന്നുമെന്നും ഇവർ പറഞ്ഞു. ഇത് കേട്ട് താൻ അധ്യാപികയോട് ദേഷ്യപ്പെട്ടെന്നും വിദ്യാർഥി പറഞ്ഞു.