ആധുനിക സാങ്കേതിക വിദ്യയോടെ എച്ച്എംടി വാച്ച് വീണ്ടും എത്തുന്നു ; 6,500 കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ

HMT WATCH

ബെംഗളൂരു: എച്ച്എംടി വാച്ച് ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. 6,500 കോടി രൂപയാണ് എച്ച് എം ടിയിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുക. എച്ച്എംടി വാച്ച് നിർമാണ കമ്പനിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്‌ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം. ഇതോടൊപ്പം ഈ ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള രൂപരേഖയും കുമാരസ്വാമി തയ്യാറാക്കിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (എഐ) റോബോട്ടിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് പുതിയ മോഡൽ വാച്ച് വികസിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം രാജ്യാന്തര തലത്തിൽ ബ്രാൻഡിങ്ങിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിച്ചിട്ടുണ്ട്. പ്രാദേശിക സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ആധുനിക മോഡൽ വാച്ച് നിർമാണത്തിന് ഊന്നൽ നൽകാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. വികസിത ഭാരത് യോജനയ്‌ക്ക് കീഴിൽ വൻ തുക നിക്ഷേപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. കുമാരസ്വാമി ഇതിനോടകം വിദഗ്ധരുമായി പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ മൂലധന നിക്ഷേപം കർണാടകയിലെ യുവാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും തൊഴിലവസരങ്ങൾ നൽകും. മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാനും ആലോചനയുണ്ട്.എച്ച്എംടി വാച്ചിന് ആഗോള അംഗീകാരം ലഭിക്കുന്നതിന് ഉൽപ്പാദന നിലവാരത്തിൽ ഊന്നൽ നൽകുന്നതിനും കേന്ദ്രസർക്കാർ മുൻഗണന നൽകും.ഗൗരി ഉത്സവത്തോടനുബന്ധിച്ച് മകൻ നിഖിൽ കുമാരസ്വാമിക്ക് എച്ച്എംടി വാച്ച് സമ്മാനമായി നൽകിയാണ് കുമാരസ്വാമി ശ്രദ്ധ നേടിയത്. ഇതിനുപുറമെ, എച്ച്എംടി വാച്ച് സമ്മാനമായി നൽകാൻ തിരഞ്ഞെടുക്കാൻ കർണാടകയിലെ എംഎൽഎമാരോടും, എംപിമാരോടും ദിവസങ്ങൾക്ക് മുമ്പ് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments