
മുകേഷ് അംബാനിയും നിത അംബാനിയും ഇക്കഴിഞ്ഞ സെപ്തംബർ 7-ന് തങ്ങളുടെ മുംബൈയിലെ വസതിയിൽ ഗണേശ ചതുർത്ഥി വളരെ ഗംഭീരമായി ആഘോഷിച്ചു. ഏറെ ശ്രദ്ധേയമായ ഈ ആഘോഷത്തിൽ ബോളിവുഡ് താരങ്ങളും മറ്റു പ്രമുഖരും സജീവമായി പങ്കെടുത്തു.
കരീന കപൂർ, സെയ്ഫ് അലി ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, സോനം കപൂർ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. ആനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ നിന്ന് കാണാതായ കരീന കപൂറും സൈഫ് അലി ഖാനും ഈ പരുപാടിയിൽ എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
അംബാനി കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിൽ ഒന്നായ ഗണേശ ചതുർത്ഥി ആരാധനയും ആചാരങ്ങളും നിറഞ്ഞുനിന്ന പരിപാടിയായിരുന്നു.
ഗണപതി പ്രതിമയുടെ മുന്നിൽ അമ്പരപ്പിക്കുന്ന സാംസ്കാരിക പരിപാടികളും നൃത്തങ്ങളും സംഘടിപ്പിച്ചിരുന്നു.