വാളയാറിൽ മരിച്ച പെൺകുട്ടികളെ കുറിച്ച് 24 ന്യൂസ് ചാനലിൽ മോശം പരാമർശം നടത്തിയെന്ന കേസിൽ ചാനലിനെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന പോലീസ് മേധാവി മാദ്ധ്യമസ്ഥാപനത്തിനെതിരെ തുടർനടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഉദ്യോഗസ്ഥനെതിരെയല്ല ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാദ്ധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡിജിപിക്ക് ഉത്തരവിന്റെ പകർപ്പ് അയച്ചു നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ ചാനലിനെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.