ഷാരൂഖ് ഖാന്റെ പത്താനെ വീഴ്ത്തി ശ്രദ്ധ കപൂർ ; ബോക്സ്ഓഫീസിൽ കൊടുങ്കാറ്റായി സ്ത്രീ-2

സ്‍ത്രീ 2 ഇന്ത്യയില്‍ 527.25 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീ-2

ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹൊറർ ത്രില്ലർ ചിത്രം സ്ത്രീ-2 ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. സ്‍ത്രീ 2 ഇന്ത്യയില്‍ 527.25 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാൻ ചിത്രം പത്താനെ വീഴ്‌ത്തിയാണ് സ്ത്രീ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഓ​ഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം ആ​ഗോള ബോക്സോഫീസിൽ 600 കോടിയാണ് നേടിയത്. ഷാരൂഖിന്റെ ജവാനാണ് സ്ത്രീ-2 ന് മുന്നിലുള്ളത്. ആദ്യ ദിനം മാത്രം 55 കോടി സ്ത്രീ-2 സ്വന്തമാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീ-2 ജവാനെയും മറികടക്കുമെന്നാണ് വിവരം. 2024-ൽ ഒരു ബോളിവുഡ് സിനിമയ്‌ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഓപ്പണിം​ഗ് കൂടിയാണിത്. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ-2 മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments