കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എമ്മിന് യുഎ സർട്ടിഫിക്കേഷൻ .ചിത്രം സെപ്റ്റംബർ 12ന് ഓണം റീലീസായി തിയറ്ററുകളിലെത്തും. സെൻസറിങ് കഴിഞ്ഞതോടെ പ്രേക്ഷകർക്ക് എആര്‍എം കാണാനുള്ള ആകാംഷ വർധിച്ചു. പ്രായപരിധി ഇല്ലാതെ ഏവർക്കും കാണാൻ സാധിക്കുകയും എന്നാല്‍ 12 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് പ്രദർശനസമയത്ത് മാതാപിതാക്കളുടെ മേല്‍നോട്ടം ആവശ്യമാവുകയും ചെയുന്ന ചിത്രങ്ങള്‍ക്കാണ് U/A സർട്ടിഫിക്കറ്റ് നല്‍കാറുള്ളത്.
മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന ബാനറില്‍ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാർ.
തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോൻ ടി ജോണ്‍ ആണ് എആര്‍എമ്മിന്‍റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്.
കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോള്‍, അഡീഷണല്‍ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്, പ്രോജക്‌ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: പ്രിൻസ് റാഫേല്‍, ഹർഷൻ പട്ടാഴി, ഫിനാൻസ് കണ്‍ട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുല്‍ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീണ്‍ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണല്‍ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,