റൊമാൻസ് വരുന്നെടാ… പൊളിച്ചടുക്കി ശ്രീജുൻ ഡാൻസ്

അങ്ങനെ ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് ശ്രീജുൻ ഡാൻസ് പുറത്തുവന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് പ്രൊമോയിൽ കണ്ടതുപോലെ ആരാധകരെ ഏറെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് അർജുനും ശ്രീതുവും കാഴ്ച വച്ചിരിക്കുന്നത്. ഇത് സ്വപ്നമാണോ യാഥാർഥമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിൽ ഏറ്റവും ആരധകർ എടുത്തു പറയുന്നത് അർജുന്റെ പെർഫോമൻസാണ്. കാരണം ഡാൻസ് പോലുമറിയാത്ത അർജുൻ ഇങ്ങനെ ഇന്ന് ഡാൻസ് കളിക്കുന്നുണ്ടെങ്കിൽ അത് അർജുന്റെ ഡെഡിക്കേഷൻ കൊണ്ട് തന്നെയാണ്. കൂടാതെ, ഇരുവരുടെയും കെമിസ്ട്രിയും എടുത്തു പറയേണ്ടത് തന്നെയാണ്. അത്തരത്തിലാണ് ഇരുവരുടെയും പ്രകടനം.

എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ്‌ അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ അവർ പോലുമറിയാതെ അവരുടെ സൗഹൃദം വളരുകയും അത് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന അർജുനും ശ്രീതുവും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു അർജുന്റേയും ശ്രീതുവിന്റേയും മറുപടി. അതേസമയം, ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഇരുവരും ഒരുമിച്ചെത്തുന്ന വിഡിയോസിനായാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments