InternationalNews

ചൊവ്വയിലെ സ്‌മൈലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍

ചൊവ്വയില്‍ കണ്ടെത്തിയ സ്‌മെലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രലോകം. ഈ ചിത്രം വെളിച്ചം വീശുന്നത് വലിയൊരു രഹസ്യത്തിലേക്കാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലുണ്ടായിരുന്ന ജീവികളെക്കുറിച്ചുള്ള പഠനത്തിന് സഹായകരമാകുന്ന കണ്ടെത്തലാണ് ഇത്.

ചൊവ്വയിലെ ഉപ്പുകൂമ്പാരങ്ങളാണ് സ്‌മൈലി ഫെയ്‌സ് പോലെ കാണപ്പെടുന്നത്. ഇത്തരം ഡെപ്പോസിറ്റുകളെക്കുറിച്ചുള്ള പഠനം ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലുള്ള കാലാവസ്ഥ, ജിയോളജി, മനുഷ്യവാസത്തിന് യോഗ്യമാണോ എന്നതൊക്കെ വെളിച്ചത്തുകൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന വിവരം. ചിലപ്പോള്‍ ഒരു കാലത്ത് പുഴകളും കടലുമൊക്കെ ഉണ്ടായിരുന്ന ഒരു ഗ്രഹമായിരിക്കാം ചൊവ്വ എന്നാണ് പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. ഇത്തരം ജലസാന്നിദ്ധ്യമാണ് ഉപ്പുശേഖരം വെളിവാക്കുന്നത്. ഇതിന് സാധ്യതയുള്ള ആയിരത്തിലധികം പ്രദേശങ്ങളാണ് ചൊവ്വയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശങ്ങള്‍ വാസയോഗ്യമായിരുന്നുവെന്ന് തന്നെയാണ്.

ഒരു ശൈത്യകാലം ആരംഭിച്ചതോടെ ചൊവ്വയുടെ മാഗ്നറ്റിക് ഫീല്‍ഡിന് അതിന്റെ കാലാവസ്ഥയെ നിലനിര്‍ത്താന്‍ കഴിയാതെ വരികയും ഇത് ഈ ഗ്രഹത്തിലെ ജലം ബാഷ്പീകരിക്കാന്‍ കാരണമാവുകയും ചെയ്തു. ഇങ്ങനെ വെള്ളം മുഴുവന്‍ ബാഷ്പീകരിച്ച് ഇല്ലാതാവുകയും ചെയ്തതിന് പിന്നാലെ അത് ധാരാളം മിനറല്‍ ഫിംഗര്‍ പ്രിന്റുകള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉണ്ടാക്കുകയും ചെയ്തു. മാത്രമല്ല ചൊവ്വയിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ബാഷ്പീകരിക്കാത്ത അവസ്ഥയില്‍ ജലം കാണുന്നതിനുള്ള സാധ്യതയും ശാസ്ത്രലോകം പറയുന്നു. കാരണം ഉയര്‍ന്ന കോണ്‍സെൻട്രേഷനിലുള്ള ഉപ്പ് ഏതവസ്ഥയിലും ജലത്തെ ബാഷ്പീകരിക്കാതെ സൂക്ഷിക്കും. ഇത് തന്നെ ചൊവ്വയിലും പ്രതീക്ഷിക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *