വിമാനത്താവളത്തിലെ സമരം, ഒത്തുതീർപ്പ് ചർച്ചയുമായി ലേബർ കമ്മീഷൻ

അ​ദാ​നി മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

trivandrum airport

തി​രു​വ​ന​ന്ത​പു​രം: അന്താരാഷ്ട്ര വിമാനത്താവള ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​മാ​യി ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. അ​ദാ​നി മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സെ​ൻ​ട്ര​ൽ ലേ​ബ​ർ ക​മ്മീ​ഷ​നാണ് പരിഹാരത്തിന് ശ്രമിക്കുന്നത്.

ശ​മ്പ​ള പ​രി​ഷ്കാ​ര​വും ബോ​ണ​സും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജീ​വ​ന​ക്കാ​ർ സ​മ​രം തുടങ്ങിയത്. ഇ​വി​ടു​ത്തെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യാ ക​മ്പ​നി ജീ​വ​ന​ക്കാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് പ്രധാനമായും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ​തു​ട​ർ​ന്ന് കാ​ർ​ഗോ നീ​ക്കം വൈകുന്നത് വിമാന സർവീസുകളെ ബാധിച്ചിരുന്നു. ഇത് യാത്രക്കാർക്കും ദുരിതമായി മാറിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മ​സ്ക​റ്റ്, അ​ബു​ദാ​ബി, ഷാ​ർ​ജ, എ​യ​ർ അ​റേ​ബ്യ, ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ളി​ലെ കാ​ർ​ഗോ നീ​ക്ക​മാ​ണ് തൊഴിലാളി സമരത്തെ തുടർന്ന് മു​ട​ങ്ങി​യ​ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments