ന്യു ഡൽഹി: രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍. വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത്.
സന്ദർശനത്തിന് ഇടയിൽ ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. ഞായർ മുതൽ ചൊവ്വ വരെയാണ് സന്ദർശനം. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായുള്ള ചർച്ചകളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.