ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനുള്ള പദ്ധതിയുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭീകരൻ മുഹമ്മദ് ജാസിമുദ്ദീൻ റഹ്മാനി രംഗത്തുവന്നിരിക്കുകയാണ് . മൂന്നാഴ്ച മുൻപാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ റഹ്മാനിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത് . ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക് ഭീകരരുടെ സഹായവവും തേടുന്ന റഹ്മാനി അൽ ഖ്വയ്ദ’ ഭീകര സംഘടനയുടെ പിന്തുണയും ലഭിക്കുന്നതായി സൂചിപ്പിച്ചിരുന്നു.
ഖാലിസ്ഥാനികളുടെ സഹായത്തോടെ ഇന്ത്യയെ തകർക്കും എന്ന ഭീഷണി തന്നെയാണ് ഇയാൾക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോടും റഹ്മാനി ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിവാദ പ്രചരണത്തിനൊപ്പം റഹ്മാനിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ബംഗ്ലാദേശ് സിക്കിം പോലെയോ ഭൂട്ടാനെ പോലെയോ അല്ല, 18 കോടി മുസ്ലീങ്ങളുള്ള രാജ്യമാണിത്. നിങ്ങൾ ബംഗ്ലാദേശിലേക്ക് നീങ്ങുകയാണെങ്കിൽ, അതിർത്തി അടയ്‌ക്കാൻ ഞങ്ങൾ ചൈനയോട് ആവശ്യപ്പെടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏഴു സംസ്ഥാനങ്ങളോടും കലാപത്തിൽ ചേരാൻ ഇസ്ലാമിക മതമൗലികവാദികൾ ആവശ്യപ്പെടും. കാശ്മീരിൽ ഒരു സ്വാതന്ത്ര്യ സമരം തുടങ്ങാനും ഞങ്ങൾ ആവശ്യപ്പെടും. എന്നും റഹ്മാനി തന്റെ വിഡിയോയിൽ ഭീഷണിയായി പറഞ്ഞു.