
InternationalNationalNewsSports
ഇന്ത്യക്ക് വീണ്ടും ഒരു വെള്ളി കൂടി
പാരലിമ്ബിക്‌സില്‍ പുരുഷൻമാരുടെ എഫ് 41 വിഭാഗം ജാവലിൻ ത്രോയില്‍ ഇന്ത്യയുടെ നവദീപിൻ്റെ വെള്ളി സ്വർണമായി. നേരത്തെ സ്വർണം നേടിയ ഇറാനിയൻ താരം സാദേഗ് ബെയ്ത്ത് സയാഹ് അയോഗ്യനാക്കപ്പെട്ടതോടെയാണ് നവദീപിൻ്റെ വെള്ളി സ്വർണമായത്.
47.32 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞ് പേഴ്സണല്‍ ബെസ്റ്റ് പ്രകടനമാണ് പാരീസില്‍ നവദീപ് പുറത്തെടുത്തത്. 47.64 മീറ്റർ എറിഞ്ഞ് പാരാലിമ്ബിക്സ് റെക്കാഡോടെ സ്വർണമുറപ്പിച്ച് കരുതിയിരിക്കുമ്പോഴാണ് ഇറാനിയൻ അയോഗ്യനാക്കപ്പെട്ടത്.
വനിതകളുടെ ടി12 വിഭാഗം 200 മീറ്ററില്‍ ഇന്ത്യയുടെ സിമ്രാൻ 24.75 സെക്കൻഡില്‍ പേഴ്സണല്‍ ബെസ്റ്റ് പ്രകടനത്തോടെ വെങ്കലം നേടി. 7 സ്വർണവും 9 വെള്ളിയും 13 വെങ്കലവുമുള്‍പ്പെടെ ഇന്ത്യയുടെ അക്കൗണ്ടില്‍ 29 മെഡലുകളായി. പാരാലിമ്ബിക്സ് പോരാട്ടങ്ങള്‍ ഇന്ന് അവസാനിക്കും.