NationalNews

അജിത് ഡോവൽ മോസ്കോയിലേക്ക് പോകും, റഷ്യ – യുക്രൈൻ സമാധാന ഉടമ്പടിക്ക് നീക്കം

ന്യൂഡല്‍ഹി: റഷ്യ -യുക്രൈന്‍ സമാധാന ഉടമ്പടിക്ക് മുൻകൈയെടുത്ത് ഇന്ത്യ. സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് പുട്ടിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാണ് അജിത് ഡോവല്‍ റഷ്യ സന്ദര്‍ശിക്കുകയെന്ന കാര്യം വ്യക്തമല്ല.

ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കവെ ‘ഇത് യുദ്ധത്തിൻറെ കാലമല്ല’ എന്ന് വ്ലാദിമിർ പുട്ടിനോട് പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ യുക്രൈന്‍ പ്രസിഡൻറ്റ് വ്ലാദിമിർ സെലന്‍സ്‌കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിനുമായി ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ സമാധാന ചർച്ചകൾക്കായി മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചതായാണ് പുറത്തുന്ന വിവരം.

റഷ്യ – യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡനുമായും യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഫോണ്‍ മുഖേന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *