
വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: സിനിമാതാരം വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയില്‍. വിമാനത്താവളത്തിൽ വെച്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതാണ് അറസ്റ്റിൽ കലാശിച്ചത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതായി വിനായകൻ വെളിപ്പെടുത്തി.
എയർപോർട്ടിലെ ഒരു മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകൻ വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തിലേക്കും അറസ്റ്റിലേക്കും നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ വാക്കുതർക്കത്തിൻറെ കാരണം വ്യക്തമല്ല.
ഇന്ന് ഉച്ചയ്ക്ക് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചിരുന്നു. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നായിരുന്നു. ഈ സമയത്ത് ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്കു തർക്കം ഉണ്ടാവുകയും കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിനായകനെ സിഐഎസ്‌എഫ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വിനായകന് എന്തോ മാനസിക പ്രശ്നം ഉണ്ട്.