Kerala Government NewsNews

രണ്ടാം ദിനവും സെക്രട്ടറിയേറ്റിൽ വെള്ളമില്ല !! മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫിസിൽ എത്തിയില്ല ; വലഞ്ഞ് ജീവനക്കാരും ജനങ്ങളും

തിരുവനന്തപുരം : തുടർച്ചയായി രണ്ടാം ദിവസവും ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ വെള്ളം മുടങ്ങി. പ്ലംബിംഗ് തകരാർ മൂലം ഇന്നലെ രാവിലെ മുതലാണ് വെള്ളം മുടങ്ങിയത്. ഇത് പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നെങ്കിലും വെള്ളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഓഫീസിലെത്തിയ ജീവനക്കാരും വെള്ളമില്ലാതായതോടെ വലയുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളമില്ലാതായതോടെ ഇന്നലെ ഉച്ചക്ക് ശേഷം ഓഫീസിൽ എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിൽ എത്തില്ലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, ശുചിമുറികളിലോ കാൻറീനിലോ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. സെക്രട്ടറിയേറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സമ്പൂർണ്ണമായും ജലവിതരണം മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതായതോടെ പലരും സമീപത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിച്ചത്. എങ്കിലും സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പോലും പോകാൻ ആകാത്ത വിധം ദുർഗന്ധമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനത്തിൽ ജലവിതരണം മുടങ്ങിയിട്ടും അതിന് ബദൽ സംവിധാനം ഏർപ്പെടുത്താനായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *