
വിമാന യാത്രയിൽ ഇനി ഫോൺ ഉപയോഗിക്കാം; വൈഫൈ ഒരുക്കുന്നു
സാധാരണ ഗതിയിൽ വിമാന യാത്രക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്ലൈറ്റ് മൂഡ് ഓണ്‍ ചെയ്ത് ഇടുകയോ ആണ് ചെയ്യാറുള്ളത്. ഇനി ഫോൺ ഇഷ്ടാനുസാരം ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കി വ്യോമയാന മേഖല. വിമാനത്തിൽ യാത്രക്കാർക്ക് വൈഫൈ സംവിധാനം ഒരുക്കാനാണ് പദ്ധതി. പുതിയ സംവിധാനം ആദ്യമായി ഡല്‍ഹി – ലണ്ടൻ എ 350 വിമാനത്തിലാണ് അനുവദിക്കുക.
വിമാന യാത്രയില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പരീക്ഷണം സെപ്റ്റംബർ രണ്ടു മുതല്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തില്‍ നടത്തിയിരുന്നു. 28 സ്വകാര്യ സ്യൂട്ടുകൾ, 24 എക്കോണമി ക്ലാസ് സീറ്റ്, 24 പ്രീമിയം ഇക്കണോമി സീറ്റുകളും ഉള്ള വിമാനമായിരുന്നു ഇത്.
ഈ വർഷം ആരംഭത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർബസ് എ 350 എന്ന വിമാനങ്ങള്‍ വൈഫൈ കൊണ്ടുവന്നിരുന്നു. നിരവധി വിമാനങ്ങളാണ് നിലവില്‍ യാത്രക്കാർക്ക് ഇൻ ഫ്ലൈറ്റ് വൈഫൈ സൗകര്യം ലഭ്യമാക്കുന്നത്. മിക്കവാറും എല്ലാ എയർലൈനുകളും താമസിയാതെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ സേവനം നല്‍കുമെന്നാണ് പ്രതീക്ഷ.