നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; ഇനി സൗത്തും നോർത്തും; സർക്കാർ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. ഇനി മുതൽ നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും. റെയിൽവേ ബോർഡിൻ്റെ ഉത്തരവ് കൂടി പുറത്ത് വന്നാൽ ഔദ്യോ​ഗികമായി പേര് മാറ്റം നിലവിൽ വരും. തിരുവനന്തപുരം സെൻട്രലിൽ സാറ്റലൈറ്റ് സ്റ്റേഷനുകൾ സൃഷ്ടിക്കുന്നതിനുള്ള വികസന പദ്ധതികളുടെ ഭാഗമായി സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ നിർദ്ദേശം ജനുവരിയിലാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്.

ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ സാറ്റ്ലൈറ്റ് ടെർമിനലുകൾ ആക്കാനുള്ള നടപടികൾ തുടങ്ങും. നിലവിൽ ദീർഘദൂര ട്രെയിനുകളാണ്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്നത്‌. കൊച്ചുവേളി എന്ന പേര് കേരളത്തിന് പുറത്തുള്ളവർക്ക് പരിചിതമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പേരുമാറ്റം നടത്തുന്നത്. നേമം ടെർമിനൽ വികസനത്തിനും പേരുമാറ്റം ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments