KeralaNews

പിണറായി വിജയന്റെ മുഖാമുഖം പരിപാടി; പന്തൽ നിർമ്മിക്കാൻ 18.03 ലക്ഷം അനുവദിച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടിക്ക് പന്തൽ നിർമ്മിക്കാൻ 18.03 ലക്ഷം അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് തുക അനുവദിച്ചത്.

ഫെബ്രുവരി 18 ന് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിലാണ് മുഖാമുഖത്തിൻ്റെ ഉദ്ഘാടനം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. സ്ക്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന് കത്ത് നൽകിയിരുന്നു.

അതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പന്തൽ നിർമ്മാണത്തിന് കോളേജ് പണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നത്.

പരിപാടിയുടെ മറ്റ് ചെലവുകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *