
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഖാനാണ് ഏറ്റവും കൂടുതല്‍ നികുതി അടച്ച സൂപ്പര്‍ താരം. നികുതി പണമായി 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ അടച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നില്‍ നിന്നിരുന്ന അക്ഷയ് കുമാറിനെ വരെ പിന്നിലാക്കിയാണ് കിംഗ് ഖാൻ ഒന്നമത്തെത്തിയത്. കൂടാതെ, അമിതാഭ് ബച്ചന്‍, വിരാട് കോലി എന്നിവരെ എല്ലാം മറികടന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമായും കിംഗ് ഖാൻ മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മെഗാ ഹിറ്റുകളുമായിട്ടാണ് ഷാരൂഖ് ഖാന്‍ ബോക്‌സോഫീസിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയത്. രണ്ട് ആയിരം കോടി ചിത്രങ്ങളാണ് ഒരു വര്‍ഷം മാസങ്ങളുടെ ഇടവേളയില്‍ ഷാരൂഖില്‍ നിന്ന് പിറന്നത്. 2018ല്‍ സീറോയുടെ വന്‍ പരാജയത്തിന് ശേഷം ഷാരൂഖ് സിനിമാ മേഖലയില്‍ നിന്ന് നീണ്ട അവധിയെടുത്തിരുന്നു. അഞ്ച് വര്‍ഷത്തോളം ഷാരൂഖിന് ഒരു സിനിമ പോലും ഇല്ലായിരുന്നു. ഇടയ്ക്ക് ചില പരസ്യങ്ങളില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ 2023ല്‍ ഷാരൂഖ് തന്റെ കരുത്ത് എന്താണെന്ന് ബോക്‌സോഫീസിന് കാണിച്ച് കൊടുത്തു.
അതേസമയം, ഇളയദളപതി വിജയ് ആണ് രണ്ടാം സ്ഥാനത്ത്. വിജയ് നികുതിയായി അടയ്ക്കുന്നത് 80 കോടി രൂപയാണ്. വിജയ് ഒരു ഇന്‍ഡസ്ട്രിയില്‍ മാത്രമുള്ള താരമാണ്. എന്നാൽ അവിടെ നിന്നാണ് ഇത്രയും വലിയൊരു നികുതി താരം നല്‍കുന്നത്. ഇത് വിജയ്‌യുടെ താരമൂല്യം എത്രത്തോളമുണ്ടെന്നാണ് കാണിക്കുന്നത്. അതേസമയം, സൽമാൻ ഖാൻ 75 കോടിയും അമിതാഭ് ബച്ചൻ 71 കോടിയും നികുതിയായി അടച്ചിട്ടുണ്ട്. അഞ്ചാമതാണ് വിരാട് കോലിയുടെ സ്ഥാനം. 66 കോടിയാണ് ക്രിക്കറ്റ് താരം അടച്ചത്.
അതേസമയം, കരീന കപൂറാണ് വനിതകളിൽ ഏറ്റവും കൂടുതൽ നികുതിയടച്ച താരം. 20 കോടിയാണ് താരം നികുതിയടച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ: Rs 42 കോടി, എംഎസ് ധോണി: Rs 38 കോടി, രൺബീർ കപൂർ: Rs 36 കോടി, ഹൃത്വിക് റോഷൻ, സച്ചിൻ ടെണ്ടുൽക്കർ: Rs 28 കോടി, കപിൽ ശർമ: Rs 26 കോടി, സൗരവ് ഗാംഗുലി 23 കോടിയും ഷാഹിദ് കപൂര്‍ 14 കോടി, ഹര്‍ദിക് പാണ്ഡ്യ 13 കോടി, കിയാര അദ്വാനി 12 കോടി എന്നിവരും ആദ്യ ഇരുപതിൽ ഇടം നേടിയ സെലിബ്രിറ്റികളാണ്. അതേസമയം, മോഹൻലാലും അല്ലു അർജുനും 14 കോടി രൂപ വീതമാണ് നികുതിയായി അടച്ചത്.