തിരുവനന്തപുരം : ഓണച്ചെലവിനായി 4200 കോടി രൂപ മുൻകൂർ വായ്പയെടുക്കാൻ കേന്ദ്രം അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. വികസനപ്രവർത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.
സെപ്റ്റംബർ 10ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി കടപ്പത്രത്തിനുള്ള ലേലം നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/396/2024-ഫിൻ. തിയതി 05.09.2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കാം.