സ്വര്‍ണവില കുറഞ്ഞു; സ്വര്‍ണാഭരണ പ്രേമികള്‍ പ്രതീക്ഷയോടെ വിവാഹ വിപണിയിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്

gold rate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്.ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു.

ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയില്‍ ഉണ്ടായത്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിൻ്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിൻ്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments