ജീവനക്കാരുടെ ബോണസ് വിതരണം സെപ്റ്റംബർ 9 മുതൽ ; ഉത്തരവിറങ്ങി

37129 രൂപയോ അതിൽ കുറവോ ആകെ വേതനം ഉള്ളവർക്കാണ് 4000 രൂപ ബോണസ് ലഭിക്കുക.

ജീവനക്കാരുടെ ബോണസ് വിതരണം

തിരുവനന്തപുരം : ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണ ബോണസ്, പ്രത്യേക ഉത്സവ ബത്ത വിതരണം സെപ്റ്റംബർ 9 മുതൽ ആരംഭിക്കും. 37129 രൂപയോ അതിൽ കുറവോ ആകെ വേതനം ഉള്ളവർക്കാണ് 4000 രൂപ ബോണസ് ലഭിക്കുക.

അടിസ്ഥാന ശമ്പളം, വ്യക്തിഗത വേതനം, പ്രത്യേക ബത്ത, പ്രത്യേക വേതനം, വ്യക്തിഗത ബത്ത എന്നിവയും 7 ശതമാനം ക്ഷാമബത്തയും ചേർത്താണ് ആകെ വേതനം കണക്കാക്കേണ്ടത്. 37129 കൂടുതൽ ശമ്പളം ഉള്ളവർക്ക് പ്രത്യേക ഉത്സവബത്ത മാത്രമാണ് ലഭിക്കുക. 2750 രൂപയാണ് പ്രത്യേക ഉത്സവബത്ത. 1000 രൂപയാണ് പെൻഷൻകാരുടെ ഉത്സവബത്ത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments