InternationalWorld

ബോംബ് ഭീഷണി: മുംബൈ-ഫ്രാങ്ക്ഫർട്ട് വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനം തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിനുളളിൽ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ് അടിയന്തര ലാൻഡിം​ഗ് വേണ്ടിവന്നത് എന്നാണ് വിവരം.

വിമാനത്തിലെ ടോയ്‌ലറ്റിൽ നിന്നുമാണ് ഭീഷണി സന്ദേശം കണ്ടെത്തിയതെന്ന് സൂചനകൾ. ഈ സന്ദേശം കണ്ടെത്തിയ ശേഷം, വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായിട്ടാണ് എർസുറം വിമാനത്താവളത്തിൽ ഇറക്കിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. വൈകുന്നേരം 7.05-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം, സുരക്ഷാ ഏജൻസികളെ ഉടൻ വിവരമറിയിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. വിമാനത്തിൻറെയും യാത്രക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ കമ്പനി പൂർണ്ണമായും ശ്രദ്ധ നൽകിയിട്ടുണ്ട്. ആറ് മണിക്കൂറോളം യാത്ര കഴിഞ്ഞ ശേഷം, വിമാനം തുർക്കിയിൽ ഇറക്കുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തു കൊണ്ടുപോകുകയും ചെയ്തു.

സുരക്ഷാ പരിശോധനകൾ തുടരുന്നതായും, കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *