News

അൻവറിനെ നിയന്ത്രിക്കുന്നത് സിപിമ്മിലെ താപ്പാനകൾ: എം കെ മുനീർ

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റിന്‌ പി​ന്നി​ൽ സി​പി​എ​മ്മി​ലെ താ​പ്പാ​ന​ക​ളെ​ന്ന് എം.​കെ. മു​നീ​ർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ഫോ​ട​നാ​ത്മ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ചെ​റി​യ പ്ര​തി​ഫ​ല​നം മാ​ത്ര​മാ​ണിതെന്നും ലീഗ് നേതാവായ മുനീർ പറഞ്ഞു. അ​ൻ​വ​റി​നും ജ​ലീ​ലി​നും റ​സാ​ഖി​നും പി​ന്നി​ൽ സി​പി​എ​മ്മി​ലെ വ​ലി​യ സം​ഘ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​രു സം​ഘ​മു​ണ്ടെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ യു​ഡി​എ​ഫ് ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യും. സി​പി​ഐ​യും എ​ൽ​ഡി​എ​പി​ലെ മ​റ്റ് ഘടക കക്ഷികളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​നീ​ർ ആ​ശ്യ​പ്പെ​ട്ടു.

ഭരണപക്ഷ എം എൽ എ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുള്ള അഴിമതി കഥകൾ പുറത്ത് വിട്ടത് ഇടതുപക്ഷത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയെ ഉന്നം വെച്ച ആരോപണങ്ങളാണ് പി വി അൻവർ ഉന്നയിക്കുന്നത്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരോക്ഷമായി മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞിരുന്നു. ഭരണ തലത്തിൽ നടപടി എടുക്കേണ്ട വിഷയമാണ് എന്നായിരുന്നു ഗോവിന്ദൻറെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *