വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ​വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിനായക ചതുർത്ഥി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.

സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം നൽകുന്ന ഈ ദിവസത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. ഐക്യത്തിൻ്റെയും അറിവിൻ്റെയും പ്രതീകം കൂടിയാണ് ഇന്ന്. സമാധാനപരവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കാൻ എല്ലാവരും പ്രതി‍ജ്ഞ എടുക്കണമെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.

ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകറും ​വിനായക ചതുർത്ഥി ദിനത്തിൽ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ആശംസകൾ നേർന്നു. അറിവിൻ്റെയും ഐശ്വര്യത്തിൻ്റയും പ്രതീകമായ ഭ​ഗവാൻ ​ഗണേശൻ, ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ കുടിയിരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ വിനായകൻ നമ്മെ പ്രചോദിപ്പിക്കുന്നു.

സ്നേ​ഹം, സാഹോദര്യം, ഐക്യം എന്നിവയിലൂടെ എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും നമുക്ക് തരണം ചെയ്യാൻ സാധിക്കും. സമാധാനവും സന്തോഷവും നൽകി ​ഗണേശൻ എല്ലാവരെയും അനു​ഗ്രഹിക്കട്ടെയെന്നും ജ​ഗ്ദീപ് ധൻകർ എക്സിൽ കുറിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments