തിരുവനന്തപുരം : മലയാള സിനിമ മ്യൂസിയം സ്ഥാപിക്കാൻ മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരത്തെ ചിത്രാജ്ഞലിയിൽ ആണ് മലയാള സിനിമ മ്യൂസിയം സ്ഥാപിക്കുക. ഇതിനായി മ്യൂസിയോളജിസ്റ്റ് എക്സ്പെർട്ട് ഡോ. എം. വേലായുധൻനായരെ ഉൾപ്പെടുത്തി 7 അംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
ചലച്ചിത്ര അക്കാദമി സെക്രട്ടറിയാണ് കൺവീനർ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ, ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി എന്നിവരാണ് വിദഗ്ധ സമിതിയിലെ മറ്റംഗങ്ങൾ. 1 കോടി രൂപയാണ് മ്യൂസിയം പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. അതേസമയം, മ്യൂസിയം പൂർത്തിയാകുമ്പോൾ തുക ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.