
ഇത് തുടക്കം മാത്രം, ആകാശത്തില്‍ വിസ്തരിച്ച് പറക്കാന്‍ ഇനി ‘വിസ്താരയില്ല’
ഡല്‍ഹി: വിസ്താര വിമാനം ഇനി ആകാശത്തില്‍ പറക്കില്ല. വിസ്താരയുടെ അവസാന വിമാനവും ആകാശത്തോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ്. ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും തമ്മിലുള്ള 51. 49 ശതമാനം സംയുക്ത സംരംഭമായിരുന്നു വിസ്താര. അതിനാല്‍ തന്നെ നവംബര്‍ 12 ന് എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ ഒരുങ്ങുകയാണ്. അത് തന്നെയാണ് ഈ വിടവാ ങ്ങലിന് കാരണവും. ഇത് ഒന്നിന്‍രെയും അവസാനമല്ല, ഒരു തുടക്കം മാത്രമാണെന്നാണ് വിസ്താര വഗ്താക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്ക് വെച്ചത്. പൈലറ്റ് ക്ഷാമം, തുടര്‍ച്ചയായുള്ള ഫ്‌ളൈറ്റ് റദ്ദാക്കല്‍, എയര്‍ ഇന്ത്യയുടെയത് പോലുള്ള ശമ്പള നിയമം ആവശ്യപ്പെട്ടുള്ള വിസ്താര ക്രൂവിന്റെ പ്രതിഷേധം എന്നിവയാണ് വിസ്താരയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനായി പ്രേരിപ്പിച്ചത്.
വിസ്താരയുടെ 49 ശതമാനം ഉടമസ്ഥരായ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 3,194.5 കോടി രൂപയുടെ അധിക നിക്ഷേപം നടത്തു കയും ചെയ്യും. വിസ്താര യാത്രക്കാര്‍ക്ക് സുഗമമായ അനുഭവം ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ വിമാനത്താവളങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് കിയോസ്‌കുകള്‍ ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
കാലക്രമേണ, വിസ്താര എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫീസുകളും ചെക്ക്-ഇന്‍ ടെര്‍മിനലുകളും എയര്‍ ഇന്ത്യയുടേതായി മാറും. കഴി ഞ്ഞ കുറച്ച് മാസങ്ങളായി, വിസ്താര വിമാനങ്ങള്‍ ബുക്ക് ചെയ്ത 2,70,000 ഉപഭോക്താക്കള്‍ എയര്‍ ഇന്ത്യയിലേക്ക് മാറ്റം ചെയ്യപ്പെട്ടി രുന്നു. 90 ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 200-ലധികം വിമാനങ്ങളുടെ ഒരു കൂട്ടമാണ് ലയിക്കുന്നതോടെ ഉണ്ടാകുന്നത്.