പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ദൈവമായിരുന്നെന്ന പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ചു. “ദൈവമായി സ്വയം പ്രഖ്യാപിക്കരുത്, ദൈവമാകണോ എന്ന തീരുമാനം ജനങ്ങളുടേതാണ് ,” എന്നായിരുന്നു മോഹന്‍ ഭഗവത്തിന്റെ പ്രതികരണം.
അവര്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി പറഞ്ഞു: “ശാന്തരായിരിക്കലിന് പകരം, ചിലര്‍ മിന്നല്‍ പോലെ തിളങ്ങണം. എന്നാല്‍ മിന്നല്‍ പ്രകാശിക്കുന്നതിന് ശേഷം മുന്‍പത്തേക്കാള്‍ ഇരുട്ട് എത്തും. അതിനാല്‍, പ്രവര്‍ത്തകര്‍ ചിരാത് പോലെ കത്തുകയും ആവശ്യമായ സമയത്ത് തിളങ്ങുകയും വേണം.” ഇതാണ് മോഹന്‍ ഭഗവത് പ്രധാനമന്ത്രിക്ക് നല്‍കിയ പരോക്ഷമായ മറുപടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പ്രധാനമന്ത്രി താൻ ദൈവ തുല്യനാണ് എന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. നാനൂറു സീറ്റ് നേടി വീണ്ടും അധികാരത്തിൽ വരുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു നരേന്ത്ര മോദിയും അദ്ദേഹത്തിന്റെ കീഴിലുള്ള ബിജെപിയും.
എന്നാൽ ദൈവ തുല്യനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും നാന്നൂറ് സീറ്റ് എന്ന ബിജെപി പ്രചരണവും തിരിച്ചടിയാകുകയാണുണ്ടായത്. ബിജെപിയ്ക്ക് 240 സീറ്റേ വിജയിക്കുവാൻ സാധിച്ചൊള്ളു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ മുന്നണി പ്രതീക്ഷിച്ചതിലും കൂടുതൽ സീറ്റുകൾനേടുകയും ചെയ്തു.
ആർ എസ് എസ് മറികടന്നു ഇന്ത്യൻ രാഷ്രീയത്തിലെ ദൈവിക രൂപം ആകാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് തിരഞ്ഞെടുപ്പിലും പിന്നീട് ആർ എസ് എസ് നേതൃത്വത്തിൽ നിന്നും തിരിച്ചടികളുണ്ടകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത് ഇതിനു ഉദാഹരണമാണ് ആർ എസ് എസ് എസിന്റെ സമുന്നത നേതാവിൽനിന്നുള്ള നിരന്തരമായ പരിഹാസം. ഇനി ഒരിക്കൽ കൂടി താൻ ദൈവം ആണെന്നുള്ള പ്രസ്താവന നടത്താൻ ധൈര്യം ഉണ്ടാകില്ല എന്നാണ് ദേശീയ രാഷ്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.